പത്തനംതിട്ട : തുമ്പമൺ സി.എച്ച്.സി ലാബിലേക്ക് ലാബ് ടെക്‌നീഷ്യൻ തസ്തികയിൽ (ഒരു ഒഴിവ്) എച്ച്.എം.സി വഴി താൽകാലിക നിയമനത്തിന് മാർച്ച് മൂന്നിന് രാവിലെ 11ന് വാക്ക് -ഇൻ-ഇന്റർവ്യൂ നടത്തും. യോഗ്യത ഡി.എം.എൽ.ടി/ബി.എസ്.സി, എം.എൽ.ടി (സർക്കാർ അംഗീകാരമുളള കോഴ്‌സ് സർട്ടിഫിക്കറ്റ് , പ്രവൃത്തി പരിചയം ഉളളവർക്ക് മുൻഗണന). പ്രായം 20നും 35നും മദ്ധ്യേ. താൽപര്യമുളളവർ അസൽ സർട്ടിഫിക്കറ്റ് സഹിതം മെഡിക്കൽ ഓഫീസർ ഇൻ ചാർജ് മുൻപാകെ കൂടികാഴ്ചയ്ക്ക് ഹാജരാകണം. ഫോൺ : 04734 266609.