പത്തനംതിട്ട : സംസ്ഥാന വിനോദസഞ്ചാര വകുപ്പും ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലും സംയുക്തമായി നടത്തുന്ന ഉത്സവം 2020 ന്റെ ഭാഗമായി കടമ്മനിട്ട പടയണി ഗ്രാമത്തിൽ ഇന്ന് വൈകിട്ട് 6 മുതൽ കടമ്പനാട് ജയചന്ദ്രനും സംഘവും അവതരിപ്പിക്കുന്ന ബാംബൂ മ്യൂസിക്ക്, കടത്തനാട് ചൂരക്കോടി കളരി സംഘം അവതരിപ്പിക്കുന്ന കളരിപ്പയറ്റ് കോൽകളി എന്നിവ നടക്കും.
അടൂർ പഴകുളം ആലുംമൂട് പഞ്ചായത്ത് സ്റ്റേഡിയത്തിൽ ഇന്ന് വൈകിട്ട് 6 മുതൽ തൃശൂർ കെ.ആർ.രാമനും സംഘവും അവതരിപ്പിക്കുന്ന ശാസ്താംപാട്ടും അയ്യപ്പൻ പാട്ടും, കണ്ണൂർ റെഡ് സ്റ്റാർ വനിതാ കോൽകളി സംഘം അവതരിപ്പിക്കുന്ന പൂരക്കളിയും നടക്കും.