വൈദ്യുതി അദാലത്ത് വലിയ തട്ടിപ്പാണെന്ന് പറഞ്ഞ ഉയർന്ന ഉദ്യോഗസ്ഥനുണ്ട്. അയാളെ ഇവിടെ വച്ച് പൊറുപ്പിക്കില്ല. അദാലത്തിൽ അയാൾ പങ്കെടുത്തിട്ടില്ല. ഉവ്വാവാണെന്നാ പറയുന്നത്. കൈയിലെ കാശ്, വായിലെ ദോശ എന്ന മട്ടിലാണ് ചിലർ. ഇൗ സൈസ് പണി ഇവിടെ വേണ്ട. പുളുങ്കുരുവല്ല എണ്ണി വാങ്ങുന്നത്. ഏറ്റവും കൂടുതൽ ശമ്പളമുളള ഉദ്യോഗസ്ഥർ കെ.എസ്.ഇ.ബിയിലാണ് ജോലി ചെയ്യുന്നത്. മറ്റൊരു ഡിപ്പാർട്ട്മെന്റിലും ഇതില്ല. തൊഴിലില്ലാത്ത ധാരളം എൻജിനീയർമാർ നാട്ടിലുണ്ടെന്ന് ഒാർക്കണം. ജലവൈദ്യുതി പദ്ധതികളുടെയും താപനിലയങ്ങളുടെയും കാലം കഴിഞ്ഞു. ഇനി സോളാറിലാണ് പ്രതീക്ഷയെന്ന് മന്ത്രി മണി പറഞ്ഞു. പത്തനംതിട്ടയിലെ അദാലത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.