മലയാലപ്പുഴ: കുടിവെള്ള ക്ഷാമം പരിഹരിക്കുക, ബഡ്ജറ്റിലെ നികുതി വർദ്ധനവ് പിൻവലിക്കുക, സംസ്ഥാന സർക്കാരിന്റെ ഒത്താശയോടെയുള്ള പൊലീസിലെ ഫണ്ട് തിരിമറി അന്വേഷിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് മലയാലപ്പുഴ വില്ലേജ് ഓഫീസിന് മുമ്പിൽ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇന്ന് രാവിലെ 10 മുതൽ കൂട്ട ധർണ നടത്തും. ഡി.സി.സി ജനറൽ സെക്രട്ടറി സാമുവൽ കിഴക്കുപുറം ഉദ്ഘാടനം ചെയ്യും. മണ്ഡലം പ്രസിഡന്റ് പി.അനിൽ അദ്ധ്യക്ഷത വഹിക്കും.