മല്ലപ്പള്ളി: നാഷണൽ എക്‌സ് സർവീസ് മെൻ കോ-ഓർഡിനേഷൻ ആദ്യ ജനറൽ സെക്രട്ടറിയായിരുന്ന സെയ്തലവിയുടെ 12-ാമത് അനുസ്മരണം 28ന് 10.30ന് പാമല യൂണിറ്റ് ഓഫീസിൽ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടക്കും.ജില്ലാ പ്രസിഡന്റ് കെ.ജി രവീന്ദ്രൻ നായർ അദ്ധ്യക്ഷത വഹിക്കും.കെ.എൻ.എം ഉണ്ണിത്താൻ, ഡോ.ഗോപാൽ കെ.നായർ, ജി.പി.നായർ, സി.എം.ഡാനിയേൽ, വി.എം.പുരുഷോത്തമൻ,ഡി.ജി നായർ,കെ.കെ.ശിവൻകുട്ടി എന്നിവർ പ്രസംഗിക്കും.