വെട്ടിപ്പുറം: കരിമ്പനയ്ക്കൽ ദേവീ ക്ഷേത്രത്തിലെ കുംഭഭരണി മഹോത്സവം ഇന്നാരംഭിക്കും. തന്ത്രി പറമ്പൂരില്ലത്ത് നീലകണ്ഠൻ നാരായണൻ ഭട്ടതിരിപ്പാടും മേൽശാന്തി രാധാകൃഷ്ണൻ നമ്പ്യാതിരിയും മുഖ്യ കാർമികത്വം വഹിക്കും. ഇന്നും നാളെയും രാവിലെ 5.30ന് അഭിഷേകം, ഗണപതിഹോമം, ഉഷ:പൂജ, ഭാഗവതപാരായണം, അൻപൊലി. 28ന് രാത്രി 7.45ന് കളമെഴുത്തുംപാട്ടും. 29ന് രാവിലെ 7.30ന് പുളളുവൻപാട്ട്,നവകം,കലശം,ഭരണിസദ്യ,രാത്രി 7.30ന് വിളക്കിനെഴുന്നെള്ളത്ത്,സംഗീതസന്ധ്യ.മാർച്ച് ആറിന് വൈകിട്ട് 7.30ന് ഗുരുതി,വെളളംകുടി വഴിപാട്.