പത്തനംതിട്ട: വെച്ചൂച്ചിറ വിശ്വബ്രാഹ്മണ കോളേജിന്റെ ബസ് മോഷണം പോയി. രാവിലെ കോഴഞ്ചേരിയിൽ നിന്ന് പുറപ്പെടുന്ന കെഎൽ 06ബി / 1299 നമ്പർ ബസാണ് മാരാമണ്ണിൽ നിന്നാണ് മോഷണം പോയത്. മാരാമൺ എം.ടി.എൽ.പി സ്കൂളിന് സമീപം റോഡിന്റെ വശത്താണ് സ്ഥിരമായി പാർക്ക് ചെയ്തിരുന്നത്.ഡ്രൈവർ ശശിധരൻ പിള്ള രാവിലെ ബസ് എടുക്കാൻ എത്തിയപ്പോഴാണ് മോഷണ വിവരം അറിയുന്നത്. കോയിപ്രം പൊലീസിൽ പരാതി നൽകി.