മണക്കാല: തുവയൂർ വടക്ക് കോട്ടൂർ ഭഗവതി ക്ഷേത്രത്തിൽ രേവതി ഉത്സവം നാളെ നടക്കും. ലക്ഷാർച്ചന ഇന്ന് സമാപിക്കും. നാളെ രാവിലെ ദേവീഭാഗവത പാരായണം, കലശപൂജ, നവകം, അഭിഷേകം, നൂറുംപാലും, അൻപൊലി, ഉച്ചപൂജ, രേവതി തിരുന്നാൾ സദ്യ. വൈകിട്ട് എഴുന്നെളളത്ത്, ഘോഷയാത്ര. രാത്രി 10ന് വടക്കുപുറം കളത്തിൽ വലിയഗുരുതി. തുടർന്ന് ഗാനമേള.