haritha
മല്ലപ്പള്ളി ഗ്രാമപഞ്ചായത്തിലെ 10-ാം വാർഡ് ഹരിത സമൃദ്ധി വാർഡായി പ്രസിഡന്റ് റെജി ശാമുവേൽ പ്രഖ്യാപിക്കുന്നു

മല്ലപ്പള്ളി: പഞ്ചായത്തിലെ 10-ാം വാർഡ് ഹരിതസമൃദ്ധി വാർഡായി പ്രഖ്യാപിച്ചു. മണ്ണുപുറം അങ്കണവാടിയിൽ ചേർന്ന യോഗത്തിൽ പഞ്ചായത്ത് പ്രസിഡന്റ് റെജി ശാമുവേലാണ് പ്രഖ്യാപനം നടത്തിയത്. പഞ്ചായത്തിലെ ഒരു വാർഡിലെ മുഴുവൻ വീടുകളിലും സ്ഥാപനങ്ങളിലും വിഷരഹിത പച്ചക്കറി കൃഷി പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി കൃഷിഭവന്റെ നേതൃത്വത്തിൽ ഹരിതകേരളം പദ്ധതിയുടെ സഹായത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്. വൈസ് പ്രസിഡന്റും വാർഡ് മെമ്പറുമായ രോഹിണി ജോസ് അദ്ധ്യക്ഷയായിരുന്നു.അംഗങ്ങളായ പ്രകാശ് കുമാർ വടക്കേമുറി,ജേക്കബ് തോമസ്,മോളി ജോയ്, രമ്യാ മനോജ്, സെക്രട്ടറി പി.കെ.ജയൻ,കൃഷി ഓഫീസർ ജോസഫ് ജോർജ്,ഹരിത കേരളം മിഷൻ റിസോഴ്‌സ് പേഴ്‌സൺ എം.കെ. ഷിറാസ്, യംഗ് പ്രൊഫഷണൽ നവോമി ടി.ജെയിംസ്,പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി സാം കെ.സലാം തുടങ്ങിയവർ പ്രസംഗിച്ചു.കൃഷി ഓഫീസർ,വാർഡ് മെമ്പർ എന്നിവരെ ഹരിത കേരളം മിഷൻ ഉപഹാരം നൽകി ആദരിച്ചു.