മല്ലപ്പള്ളി: ജനാധിപത്യ-മതേതര സമൂഹത്തെ സൃഷ്ടിക്കാൻ പൊതുവിദ്യാഭ്യാസത്തിനു കഴിയുമെന്ന് മന്ത്രി സി. രവീന്ദ്രനാഥ് പറഞ്ഞു. കോട്ടാങ്ങൽ സർക്കാർ എൽ.പി സ്‌കൂൾ നൂറാം വാർഷിക ആഘോഷദിനത്തിൽ സംസാരിക്കുകയായിരുന്ന അദ്ദേഹം. രാജു ഏബ്രഹാം എം.എൽ.എ. അദ്ധ്യക്ഷനായിരുന്നു. പൊതുസമ്മേളനം ആന്റോ ആന്റണി എം.പി. ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശോശാമ്മ തോമസ് മുഖ്യപ്രഭാഷണം നടത്തി. പൂർവ അദ്ധ്യാപകരെ പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ദേവരാജൻ ആദരിച്ചു. ജനറൽ കൺവീനറും വാർഡ് അംഗവുമായ എബിൻ ബാബു, പി.ടി.എ പ്രസിഡന്റ് എം.എസ്.സുഭാഷ്, ഹെഡ്മിസ്ട്രസ് വി.കെ രാജശ്രീ എന്നിവർ പ്രസംഗിച്ചു. സ്‌കൂൾ അങ്കണത്തിൽ ശതാബ്ദി സ്മാരക ശിലാസ്ഥാപനം മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് നിർവഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം അഡ്വ.റെജി തോമസ്,പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.എം.എം സലിം,ബ്ലോക്ക് പഞ്ചായത്ത് അംഗം കെ.സതീഷ്, ഷാഹിദ ബീവി,സി.ആർവിജയമ്മ, ടി.എൻ വിജയൻ,ഇ.കെ അജി,എൽ.സി ചാക്കോ,ജോസ് പ്രകാശ്, ദീപ്തി ദാമോദരൻ, ജോസി ഇലഞ്ഞിപ്പുറം, ആലീസ് സെബാസ്റ്റ്യൻ, ആനി രാജു,പി.കെ ശാന്തമ്മ,എ.ഇ.ഒ വി. നളിനി, എം.കെ.എം ഹനീഫ, പി.കെ അബ്ദുൽ കരിം, ജനാബ് നൗഫൽ ബാഖവി, സുനിൽ വെള്ളിക്കര,ഫാ.ജോർജ് വാത്യാകരി, അസീസ് റാവുത്തർ, അനീഷ് ചുങ്കപ്പാറ,സാബു മരുതേൻകുന്നേൽ,എം.എസ് ഷാജഹാൻ,ഹരികുമാർ,വി.ജെ വർഗീസ്, കൊച്ചുമോൻ വടക്കേൽ, നജീബ് കോട്ടാങ്ങൽ എന്നിവർ പ്രസംഗിച്ചു.സ്‌കൂൾ അങ്കണത്തിൽ നിന്ന് വാദ്യഘോഷങ്ങളോടെ കോട്ടാങ്ങൽ ജംഗ്ഷനിലെ പൊതുസമ്മേളന വേദിയിലേക്ക് വിളംബര ഘോഷയാത്രയും നടന്നു.