1

തെങ്ങമം: തെങ്ങമത്തും പഴകുളത്തും പൊലീസിന്റെ കഞ്ചാവ് വേട്ട.തെങ്ങമം ഗവ:ഹയർസെക്കൻഡറി സ്കൂളിന്റെ പരിസരത്തു നിന്ന് പൊലീസിനെ കണ്ട് ഒാടിപ്പോയ യുവാവിന്റെ ബൈക്ക് പരിശോധിച്ചപ്പോൾ 32 ഗ്രാം കഞ്ചാവ് കണ്ടെത്തി .പഴകുളം പ്രസാദ് ജംഗ്ഷന് സമീപം തടത്തിൽകിഴക്കതിൽ ഷാനവാസിന്റെ വീട്ടിൽ നിന്ന് 166 ഗ്രാമും മുറ്റത്ത് കിടന്ന ബൈക്കിൽനിന്ന് 26ഗ്രാമും കഞ്ചാവ് പിടികൂടി. നർക്കോട്ടിക് സെൽ ഡി വൈ എസ് പി പ്രദീപ്കുമാറിന്റെ നിർദ്ദേശപ്രകാരം സി ഐ ബിജു, എസ് ഐ മാരായ രഞ്ജു, ശ്രീജിത്ത്,എ എസ് ഐ മാരായ രാധാകൃഷ്ണൻ,വിത്സൺ, സി പി ഒ മാരായ ദിലീപ് ,ശരത് ,ഹരി,സുരേന്ദ്രൻപിള്ള എന്നിവരാണ് പരിശോധന നടത്തിയത് . പ്രതികൾക്കുവേണ്ടി അന്വേഷണം തുടങ്ങി.