കോന്നി: അനധികൃത വഴിയോര കച്ചവടക്കാർക്കെതിരെ കർശന നടപടികളുമായി കോന്നി പഞ്ചായത്ത്. നിരവധി തവണ വഴയോര കച്ചവടക്കാർക്ക് നോട്ടീസ് നൽകി ഒഴിയണമെന്ന നിർദ്ദേശം അവഗണിച്ച് കാൽനടയാത്രികർക്കും വാഹന ഗതാഗതത്തിനും തടസമാകുന്ന തരത്തിൽ കോന്നി ടൗൺ കേന്ദ്രീകരിച്ചു നടത്തുന്ന മത്സ്യ വ്യാപാരം ഉൾപ്പെടെ ഒഴിപ്പിക്കുന്നതിനുള്ള നടപടി ആരംഭിച്ചു. അടിയന്തരമായി ഒഴിഞ്ഞു പോകണമെന്ന് കാണിച്ച് നോട്ടീസ് നൽകുന്ന നടപടി തുടങ്ങി. പൊലീസ്, പൊതുമരാമത്ത് വകുപ്പുമായി ചർച്ച നടത്തിയതിന്റെ അടിസ്ഥാനത്തിൽ ഇനിയൊരു അറിയിപ്പ് നൽകാതെ തന്നെ നിയമ നടപടി സ്വീകരിക്കുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് രജനി.എം അറിയിച്ചു.