നാരങ്ങാനം: നിയന്ത്രണം വിട്ട ബൈക്ക് വൈദ്യുതി പോസ്റ്റിലിടിച്ച് ഗൃഹനാഥൻ മരിച്ചു. കടമ്മനിട്ട അക്കു എൻജിനീയറിംഗ് കമ്പനി ഉടമ നെടുമണ്ണിൽ പരേതനായ കേശവനാചാരിയുടെ മകൻ എൻ.കെ.പ്രസാദ്(45) ആണ് മരിച്ചത്.കടമ്മനിട്ടയിലുള്ള വീട്ടിൽ നിന്ന് പണിസ്ഥലത്തേക്ക് ബുള്ളറ്റ് ബൈക്കിൽ പോകുമ്പോൾ നാരങ്ങാനം വില്ലേജ് ഒാഫീസിന് മുന്നിൽ വച്ച് ഉച്ചക്ക് 1.30നാണ് സംഭവം. നിയന്ത്രണം വിട്ട ബൈക്ക് സമീപത്തെ മതിലിൽ ഇടിച്ച ശേഷം പോസ്റ്റിൽ ഇടിക്കുകയായിരുന്നു. പ്രസാദിന്റെ തല തകർന്നിരുന്നു. ആറന്മുള പൊലീസ് കേസെടുത്തു. സംസ്‌കാരം പിന്നീട്. ഭാര്യ വള്ളംകുളം ഗിരിജാ ഭവനിൽ കുടുംബാംഗം സിന്ധു. മക്കൾ: നീരജ്, നേഹ