krishnan-nair

അടൂർ:​ പിതാവിനെ സംരക്ഷിക്കാത്തതിന് മക്കൾക്കെതിരെ പൊലീസ് കേസെടുത്തു. മണക്കാല തുവയൂർ വടക്ക് അശോക് ഭവനിൽ കൃഷ്ണൻ നായർ (86) ആണ് സംരക്ഷിക്കാൻ മക്കൾ തയ്യാറാകാത്തത് മൂലം അടൂർ മഹാത്മ ജനസേവന കേന്ദ്രത്തിൽ കഴിയുന്നത്. മക്കളായ അശോക് കുമാർ,സന്തോഷ്​കുമാർ, ശോഭനകുമാരി , ഗോപകുമാർ എന്നിവർക്കെതിരെയാണ് കേസെടുത്തത്. .ഇളയമകന്റെ ഉപദ്രവവും, വിശപ്പും, ഒറ്റപ്പെടലും സഹിക്കാനാവാതെയാണ് താൻ വീട് വിട്ടതെന്നും അടൂർ കെ.എസ്.ആർ.ടി.സി ബസ് സ്റ്റേഷനിൽ ഭിക്ഷാടനം നടത്തി ഉപജീവനം കഴിക്കുകയായിരുന്നെന്നും കൃഷ്ണൻ നായർ പൊലീസിനോട് പറഞ്ഞു. ഭാര്യ മരിച്ചതോടെ തന്റെ പേരിലുണ്ടായിരുന്ന സ്വത്തു വകകൾ വിറ്റ് മകൾക്ക് ഓഹരി നൽകി. , ഭാര്യയുടെ പേരിലുള്ള സ്വത്തിനായി മക്കൾ തമ്മിൽ തർക്കമായിരുന്നു.