പത്തനംതിട്ട: നഗരസഭ 2020-21 സാമ്പത്തിക വർഷത്തെ വികസന പ്രവർത്തനങ്ങൾ ചർച്ച ചെയ്യുന്നതിനും നിർദേശങ്ങൾ സ്വരൂപിക്കുന്നതിനുമായി വികസന സെമിനാർ സംഘടിപ്പിച്ചു. സെമിനാർ നഗരസഭ അദ്ധ്യക്ഷ റോസ്ലിൻ സന്തോഷ് ഉദ്ഘാടനം ചെയ്തു.വൈസ് ചെയർമാൻ എ.സഗീർ അദ്ധ്യക്ഷത വഹിച്ചു. സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാന്മാരായ റജീന ഷെരീഫ്,കെ. ജാസിം കുട്ടി, സിന്ധു അനിൽ,സജി കെ സൈമൺ, ശോഭ കെ.മാത്യു, കൗൺസിലർമാരായ രജനി പ്രദീപ്, പി.കെ ജേക്കബ്,റോഷൻ നായർ, പി.കെ അനീഷ്, ഏബൽ മാത്യു,അംബിക വേണു, വൽസൻടി.കോശി, സെക്രട്ടറി എ.എം മുംതാസ് എന്നിവർ പ്രസംഗിച്ചു.