ചെങ്ങന്നൂർ: മൂന്ന് വയസുള്ള കുട്ടിയേയും, ഭർത്താവിനേയും ഉപേക്ഷിച്ചുപോയ യുവതിയെ ഭർത്താവിന്റെ പരാതിയെത്തുടർന്ന് ചെങ്ങന്നൂർ പൊലീസ് അറസ്റ്റുചെയ്തു. രണ്ടാഴ്ച്ചമുമ്പ് യുവതിയുടെ ഭർത്താവ് ബൈജു നൽകിയ പരാതിയെ തുടർന്നു നടത്തിയ അന്വേഷണത്തിലാണ് പുലിയൂർ വില്ലേജിൽ, ഇലഞ്ഞിമേൽ, മാമൂട്ടിൽ വീട്ടിൽ പ്രിൻസി(30)യെ കണ്ടെത്തിയത്. ചെങ്ങന്നൂർ കോടതിയിൽ ഹാജരാക്കിയ ഇവരെ റിമാൻഡ് ചെയ്തു.