പത്തനംതിട്ട: ദീർഘദൂര റൂട്ടുകളിൽ സ്വകാര്യ ലക്ഷ്വറി ബസുകൾക്ക് പെർമിറ്റ് നൽകിക്കൊണ്ട് ട്രാൻസ്പോർട്ട് കോർപ്പറേഷനുകളെ തകർക്കുന്ന കേന്ദ്രസർക്കാരിന്റെ നയത്തിനെതിരെ മാർച്ച് 4ന് കെ. എസ്. ആർ. ടി. ഇ. എയുടെ നേതൃത്വത്തിൽ നടത്തുന്ന രാജ്ഭവൻ മാർച്ചിന്റെ പ്രചരണാർത്ഥം ഇന്ന് രാവിലെ 11ന് പത്തനംതിട്ടയിൽ എത്തുന്ന വാഹന പ്രചരണജാഥയ്ക്ക് സ്വീകരണം നൽകും.