കോന്നി: എലിമുള്ളുംപ്ളാക്കൽ ഗവ.ഹയർ സെക്കൻഡറി സ്കൂളിലെ പഠനോത്സവം ഇന്ന് നടക്കും. രാവിലെ പത്തിന് കരുനാഗപ്പള്ളി സി.ഇ.ഒ ജിനു തങ്കച്ചൻ ക്ളാസെടുക്കും. തുടർന്ന് കെ.യു.ജനീഷ് കുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്യും. തണ്ണിത്തോട് പഞ്ചായത്ത് പ്രസിഡന്റ് അമ്പിളി മുഖ്യപ്രഭാഷണം നടത്തും. ജില്ലാപഞ്ചായത്ത് മെമ്പർ കെ.ജി.അനിത അദ്ധ്യക്ഷത വഹിക്കും.