തണ്ണിത്തോട്: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കോൺഗ്രസ് തണ്ണിത്തോട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ വില്ലേജ് ഓഫീസ് മാർച്ചും ധർണയും നടത്തി. ഡി.സി.സി വൈസ് പ്രസിഡന്റ് അഡ്വ. വെട്ടൂർ ജ്യോതിപ്രസാദ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് അജയൻ പിള്ള ആനിക്കനാട്ട് അദ്ധ്യക്ഷത വഹിച്ചു. എം.വി അമ്പിളി, കെ.വി തോമസ്, ജോൺ മാത്യു, എം.കെ മാത്യു, ജോയികുട്ടി, ജോബിൻ കിഴക്കേതിൽ, സുജാ മാത്യു, അജിത സോമൻ, ജി.എം മഞ്ജു, സന്തോഷ് കുമാർ, സാംകുട്ടി പറമ്പത്ത്, ജോർജ് വർഗീസ്, ജോൺ എന്നിവർ പ്രസംഗിച്ചു.