കോഴഞ്ചേരി: സംസ്ഥാന സർക്കാരിന്റെ തെറ്റായ നയങ്ങളിൽ പ്രതിഷേധിച്ച് കോൺഗ്രസ് കോഴഞ്ചേരി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ വില്ലേജ് ഒാഫീസിന് മുമ്പിൽ ധർണ നടത്തി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജെറി മാത്യു സാം ഉദ്ഘാടനം ചെയ്തു. കെപിസിസി അംഗം കെ.കെ. റോയിസൺ പ്രകടനം ഫാഗ് ഓഫ് ചെയ്തു. യോഗത്തിൽ മണ്ഡലം പ്രസിഡന്റ് തോമസ് ജോൺ കെ. അദ്ധ്യക്ഷത വഹിച്ചു. ഡിസിസി ജനറൽ സെക്രട്ടറി സുനിൽ പുല്ലാട്, അഡ്വ. ജോൺ ഫിലിപ്പോസ്, സൈമൺ ചാരപ്പറമ്പിൽ, ബാബു വടക്കേൽ, സജി വെള്ളാറേത്ത്, ലീബ ബിജി, സത്യൻ നായർ, ജോമോൻ പുതുപ്പറമ്പിൽ, ഉത്തമൻ കുരങ്ങുമല, ബാബു പള്ളത്തറ , മനോജ് കീഴുകര തുടങ്ങിയവർ പ്രസംഗിച്ചു.