വായ്പ്പൂര്: കുളങ്ങരക്കാവ് ദേവീക്ഷേത്രത്തിലെ പൂരമഹോത്സവത്തിന് 29ന് കൊടിയേറും. വെളുപ്പിന് പതിവ് പൂജകൾ,രാവിലെ 9.30 മുതൽ കാവടിയാട്ടം,11ന് കാവടി അഭിഷേകം, 12ന് പ്രസാദമൂട്ട്, വൈകിട്ട് 6.30ന് ദീപാരാധന,7.30നും 8നും മദ്ധ്യേ തന്ത്രിമുഖ്യൻ അഗ്നിശർമ്മൻ വാസുദേവൻ ഭട്ടതിരിപ്പാടിന്റെയും, മേൽശാന്തി പരമേശ്വരൻ നമ്പൂതിരിയുടെ നേതൃത്വത്തിൽ കൊടിയേറ്റ്. 8.30ന് ഭക്തിഗാനസുധ. മാർച്ച് 1ന് രാവിലെ പൂജകൾ,രാവിലെ 10ന് കലംനിവേദ്യം,വൈകിട്ട് 6ന് ദീപാരാധന, ഭജന, 2ന് രാവിലെ പതിവ് പൂജകൾ രാത്രി 8ന് തിരുവാതിര. 3ന് രാവിലെ പതിവ് പൂജകൾ,രാത്രി 8.30ന് ഓട്ടൻ തുള്ളൽ. 4ന് രാവിലെ പതിവ് പൂജകൾ, വൈകിട്ട്, ഭജന, ദീപാരാധന.6ന് വെളുപ്പിന് പതിവ് പൂജകൾ, രാത്രി 8ന് നാടൻ പാട്ട്, 7ന് വെളുപ്പിന് പതിവ് പൂജകൾ, രാവിലെ 10 മുതൽ ആയില്യ പൂജ,വൈകിട്ട് 6.30ന് ദീപാരാധന, 8ന് നാടകം. 8ന് രാവിലെ പൂജകൾ,വൈകിട്ട് 5ന് കാഴ്ചശ്രീബലി,കളമെഴുതിപാട്ട്,രാത്രി 8.30ന് ഭജൻസ്,രാത്രി 11.30ന് പള്ളിവേട്ട. മാർച്ച് 9ന് വെളുപ്പിന് വിശേഷാൽ പൂജകൾ, 10.30ന് പന്തീരടി പൂജ, ശ്രീഭൂതബലി, ഉച്ചപൂജ, ഉച്ചശ്രീബലി,12 മുതൽ മഹാപ്രസാദമൂട്ട്, വൈകിട്ട് 6നും 6.30നും മദ്ധ്യേ കൊടിയിറക്ക്, 6 മുതൽ 8 വരെ ആറാട്ട് കടവിൽ ഭജന,7നും 8നും മദ്ധ്യേ ആറാട്ട്,വലിയ കാണിക്ക, അകത്തെഴുന്നെള്ളിപ്പ്.