പന്തളം: പൂഴിക്കാട് ഗവ: യു. പി.സ്‌കൂളിലെ എൻഡോവ്‌മെന്റ് വിതരണത്തിന്റെ ഉദ്ഘാടനം ഇന്ന് രാവിലെ 10.20ന് സ്‌കൂൾ അങ്കണത്തിൽ മന്ത്രി ഡോ: തോമസ് ഐസക്ക് നിർവഹിക്കും. ചിറ്റയം ഗോപകുമാർ എം.എൽ.എ.അദ്ധ്യക്ഷത വഹിക്കും. പന്തളം നഗരസഭ ചെയർപേഴ്‌സസൺ റ്റി.കെ.സതി, കൗൺസിലർമാർ, പൂർവ്വ വിദ്യാർത്ഥി സംഘടന പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുക്കും. തുടർന്ന് പഠനോത്സവം 2020 നടക്കുമെന്ന് പി.ടി.എ.പ്രസിഡന്റ് രമേശ് നാരായണൻ ,ഹെഡ്മിസ്ട്രസ് വിജയലക്ഷ്മി എന്നിവർ അറിയിച്ചു.