പന്തളം: സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന ഈ വർഷം ജില്ലയിൽ നിന്ന് അവസരം ലഭിച്ച ഹാജിമാർക്കും ,വെയിറ്റിംഗ് ലിസ്റ്റിൽ ഉൾപ്പെട്ടവർക്കുമായുള്ള ഒന്നാംഘട്ട സങ്കേതിക പഠന ക്ലാസ് ഹജ്ജ് കമ്മിറ്റി മെമ്പർ മുസമ്മിൽ ഹാജി ഉദ്ഘാടനം ചെയ്തു.എൻ.പി.ഷാജഹാൻ ക്ലാസ് നയിച്ചു. കുഞ്ഞുമുഹമ്മദ് അദ്ധ്യക്ഷത വഹിച്ചു.പന്തളം നഗരസഭാ കൗൺസിലർമാരായ എ.നൗഷാദ് റാവുത്തർ, ഷാ കോടിലിപാറമ്പിൽ, പന്തളം ചീഫ് ഇമാം അമീർ മൗലവി, സി.എ.വാഹിദ്, എം നാസർ , അനസ് എന്നിവർ പ്രസംഗിച്ചു.