പന്തളം:വിലക്കയറ്റത്തിനെതിരെ കോൺഗ്രസ് പന്തളം തെക്കേക്കര മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പറപ്പെട്ടി വില്ലേജ് ഓഫീസിന് മുന്നിൽ ധർണ നടത്തി.
മണ്ഡലം പ്രസിഡന്റ് രഘു പെരുമ്പുളിക്കൽ അദ്ധ്യക്ഷത വഹിച്ചു. കോൺഗ്രസ് പന്തളം ബ്ലോക്ക് പ്രസിഡന്റ് ബിജു ഫിലിപ്പ് ഉദ്ഘാടനം ചെയ്തു. മഹിളാ കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ലാലി ജോൺ ഡി. സി. സി. അം​ഗം എൻ. ജി. പ്രസാ​ദ്. ജയാദേവി. ബാലകൃഷ്ണപിള്ള, രാജേന്ദ്രകുമാർ, അരുവിക്കര സുരേഷ്, വി.പി റോയ്, കെ. എൻ. മനോജ്, ദാമോദര കുറു​പ്പ് , റ്റോബി , എം. റ്റി. തോമസ് എന്നിവർ സംസാരിച്ചു.