ക​ലഞ്ഞൂർ: ക​ല​ഞ്ഞൂർ 65-ാം ന​മ്പർ എൻ. എസ്. എസ്. ക​ര​യോ​ഗത്തിൽ സ​മു​ദാ​യാ​ചാര്യൻ മ​ന്ന​ത്തു പ​ത്മ​നാ​ഭ​ന്റെ 50-ാം സ​മാ​ധി ദി​നം ആ​ച​രി​ച്ചു. പു​ഷ്​പാർച്ച​ന, സ​മൂ​ഹ​പ്രാർത്ഥ​ന, ഭാ​ഗ​വ​ത​പാ​രാ​യ​ണം, ഉ​പ​വാ​സം എന്നി​വ ഉ​ണ്ടാ​യി​രുന്നു. പ്ര​സിഡന്റ് ഡോ. എ​സ്. എസ്. ഗോ​പി​നാ​ഥൻ നായർ, ട്രഷ​റർ എ​സ്. സു​രേഷ്, ര​ഘു​നാ​ഥ്, ര​വീ​ന്ദ്രൻ നായർ, സ​ഹ​ദേ​വൻ നായർ, വ​നി​താ​സ​മാ​ജം ഭാ​ര​വാ​ഹി​കളാ​യ സിന്ധു, ഓ​മ​നയ​മ്മ, കെ.പി. പ​ത്മാ​ക്ഷിയ​മ്മ, ശ്രീ​കു​മാ​രി തു​ട​ങ്ങിയ​വർ നേ​തൃത്വം നൽകി.