തിരുവല്ല: സംസ്ഥാന സർക്കാരിന്റെ നികുതി ഭീകരതയ്ക്കെതിരെയും പ്രളയ സെസ് പിൻവലിക്കണമെന്നും ആവശ്യപ്പെട്ട് കോൺഗ്രസിന്റെ നേതൃത്വത്തിൽ വില്ലേജ് ഓഫീസുകൾക്ക് മുന്നിൽ ധർണ നടത്തി. ടൗൺ വെസ്റ്റ് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കാവുംഭാഗം വില്ലേജ് ഓഫീസിൽ നടന്ന ഉപരോധസമരം കോൺഗ്രസ്‌ ബ്ലോക്ക് പ്രസിഡന്റ് ആർ.ജയകുമാർ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ശ്രീജിത്ത് മുത്തൂർ അദ്ധ്യക്ഷത വഹിച്ചു. അജി തമ്പാൻ, കുര്യൻ ജോർജ്, മാത്യു ചാക്കോ, ബിജു അഞ്ചൽക്കുറ്റി,റെജി മണലിൽ,പ്രദീപ്,രമേശ് ശ്രീരംഗം എന്നിവർ പ്രസംഗിച്ചു. നെടുമ്പ്രം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നെടുമ്പ്രം വില്ലേജ് ഓഫിസിനു മുന്നിൽ നടത്തിയ ധർണ ഡി.സി.സി ജനറൽ സെക്രട്ടറി അഡ്വ.സതീഷ് ചാത്തങ്കരി ഉദ്ഘാടനം ചെയ്തു.മണ്ഡലം പ്രസിഡന്റ് കെ.ജെ.മാത്യു അദ്ധ്യക്ഷത വഹിച്ചു.അഡ്വ.പി.എസ് മുരളീധരൻനായർ,പ്രദീപ്കുമാർ,രജി ഏബ്രഹാം,തോമസ് വർഗീസ്, ജോൺസൺ, നന്ദകുമാർ, ജോജി തോമസ് എന്നിവർ പ്രസംഗിച്ചു. പെരിങ്ങര മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ ധർണ്ണ കെ.പി.സി.സി മെമ്പർ അഡ്വ.ഉമ്മൻ അലക്‌സാണ്ടർ ഉദ്‌ഘാടനം ചെയ്തു.മണ്ഡലം പ്രസിഡന്റ് സണ്ണി തോമസ് അധ്യക്ഷത വഹിച്ചു. സതീഷ് ചാത്തങ്കരി, ജേക്കബ് പി.ചെറിയാൻ,രാജേഷ് ചാത്തങ്കരി, ഈപ്പൻ കുര്യൻ, മിനിമോൾ ജോസ്,അനിൽ മേരി ചെറിയാൻ,ക്രിസ്റ്റഫർ ഫിലിപ്പ്, തോമസ്, ചന്ദ്രൻപിള്ള,എൻ.കെ.സുധാകരൻ, ബോസ് പാട്ടത്തിൽ, ഷൈനി ചെറിയാൻ,ഏലിയാമ്മ തോമസ്, ഷാജി പതിനഞ്ചിൽ,റോയി വർഗീസ് എന്നിവർ പ്രസംഗിച്ചു.