തിരുവല്ല: കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്‌സ് യൂണിയൻ തിരുവല്ല ബ്ലോക്ക് വാർഷിക സമ്മേളനം നാളെ രാവിലെ പത്തിന് മുൻസിപ്പൽ പാർക്ക് ഓഡിറ്റോറിയത്തിൽ നടക്കും. ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ജോർജ്ജ് മാമ്മൻ കൊണ്ടൂർ ഉദ്ഘാടനം ചെയ്യും. പ്രസിഡന്റ് പി.എസ്.രാമചന്ദ്രൻ അദ്ധ്യക്ഷത വഹിക്കും. സംസ്ഥാന കമ്മിറ്റിയംഗം കെ.ജി.ശ്രീധരൻ പിള്ള മുഖ്യപ്രഭാഷണം നടത്തും. ജില്ലാ കമ്മിറ്റിയംഗം ആർ.സുരേന്ദ്രൻ വരണാധികാരിയായി ഭരണസമിതി തിരഞ്ഞെടുപ്പും നടക്കും.