പത്തനംതിട്ട : പ്രധാന മന്ത്രി കൃഷി സിൻചായ് യോജന (നീർത്തടം) പദ്ധതിയിൽ ജില്ലാതലത്തിൽ ദിവസ വേതന അടിസ്ഥാനത്തിൽ ടെക്‌നിക്കൽ എക്‌സ്‌പേർട്ടിനെ നിയമിക്കും. അഗ്രികൾചർ എൻജിനീയറിംഗ്, അഗ്രികൾചർ, ഹോർട്ടികൾചർ, ഹൈഡ്രോളജിക്കൽ എൻജിനീയറിംഗ്, സോയിൽ എൻനീയറിംഗ് ബിരുദമാണ് അടിസ്ഥാന യോഗ്യത. നീർത്തട പരിപാലന പദ്ധതി, മണ്ണ് ജല സംരക്ഷണം, കൃഷി, ഹോർട്ടികൾച്ചർ മേഖലകളിൽ അഞ്ച് വർഷത്തെ പ്രവൃത്തി പരിചയമുള്ളവർക്കു മുൻഗണന. ഉദ്യോഗാർഥികൾ അപേക്ഷയോടൊപ്പം വിശദമായ ബയോഡേറ്റാ, യോഗ്യത, പ്രവൃത്തി പരിചയം, വയസ്, മേൽവിലാസം എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകൾ സഹിതം മാർച്ച് 3ന് രാവിലെ 11.30 ന് ഇന്റർവ്യൂവിൽ പങ്കെടുക്കുന്നതിന് ജില്ലാ കളക്‌ടറേറ്റ് കോൺഫറൻസ് ഹാളിൽ എത്തിചേരണം. സർട്ടിഫിക്കറ്റ് വെരിഫിക്കേഷൻ രാവിലെ 10.30 ന് ആരംഭിക്കും. ഫോൺ: 0468 2962686.