മല്ലപ്പള്ളി: കോട്ടാങ്ങൽ ശ്രീഭദ്രകാളി ക്ഷേത്രത്തിലെ പൊങ്കാല ഉത്സവം 29ന് നടക്കും. രാവിലെ 8.30ന് അനില. ജി നായർ ഉദ്ഘാടനം ചെയ്യും. ദേവസ്വം വൈസ് ചെയർമാൻ സുനിൽ വെള്ളിക്കര അദ്ധ്യക്ഷത വഹിക്കും. ക്ഷേത്രം തന്ത്രി കുഴിക്കാട്ടില്ലത്ത് അഗ്‌നി ശർമൻ വാസുദേവൻ ഭട്ടതിരിപ്പാട് പൊങ്കാല അടുപ്പിൽ അഗ്‌നി പകരും. 10.30 ന് പൊങ്കാല സമർപ്പണം തുടർന്ന് അന്നദാനം എന്നിവ നടക്കും.