മല്ലപ്പള്ളി: കോട്ടാങ്ങൽ പഞ്ചായത്ത് ബാലസഭയുടെ നേതൃത്വത്തിൽ പ്രൈമറി മുതൽ ബിരുദതലം വരെയുള്ള വിദ്യാർത്ഥികൾക്കായി ഇന്ന് സെമിനാർ സംഘടിപ്പിക്കും. കുളത്തൂർ ദേവസ്വം ബോർഡ് നടപ്പന്തലിൽ രാവിലെ 10ന് ആരംഭിക്കുന്ന പരിപാടിയിൽ രാജു എബ്രഹാം എം.എൽ.എ.,ജില്ലാ കളക്ടർ പി.ബി.നൂഹ്,മുൻ ഡി.ജി പി. ഡോ.അലക്‌സാണ്ടർ ജേക്കബ്,കുടുംബശ്രീ ജില്ലാ കോഡിനേറ്റർ കെ.വിധു എന്നിവർ പ്രസംഗിക്കും.