മല്ലപ്പള്ളി: ബ്ലോക്ക് വയോജന ക്ലബിന്റെ ആഭിമുഖ്യത്തിൽ ആനിക്കാട് നല്ലൂർപടവിൽ വയോജന സംഗമം നടന്നു. ബ്ലോക്ക് പഞ്ചായത്തംഗം കുഞ്ഞകോശി പോൾ ഉദ്ഘാടനം ചെയ്തു. ക്ലബ് പ്രസിഡന്റ് ആലീസ് വർഗീസ് അദ്ധ്യക്ഷത വഹിച്ചു. ലൈബ്രറിയുടെയും ടെലിവിഷന്റെയും ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് തോമസ് മാത്യു നിർവഹിച്ചു. സെക്രട്ടറി എൻ.എൻ കുമാരദാസ്, ജോൺ മാത്യു,വി.ശ്രീദേവി,സി.കാഞ്ചനമ്മാൾ എന്നിവർ പ്രസംഗിച്ചു.