പത്തനംതിട്ട: കെട്ടിട നികുതി വർദ്ധനവ്, വൈദ്യുതി നിരക്ക് വർദ്ധനവ്, ഭൂമി രജിസ്ട്രേഷൻ ഫീസ് വർദ്ധനവ് ഉൾപ്പെടെ വില്ലേജ് ഓഫീസിലെ പോക്കുവരവിനും ലൊക്കേഷൻ സ്കെച്ചിനും വരെ അമിത ഫീസ് ഏർപ്പെടുത്തി സംസ്ഥാന ബഡ്ജറ്റിലൂടെ 1103 കോടി പിരിക്കുന്ന സംസ്ഥാന സർക്കാരിന്റെ ജനദ്രോഹ ബഡ്ജറ്റിനെതിരെ ജില്ലയിലെ കോൺഗ്രസ് മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ ജില്ലയിലെ എല്ലാ വില്ലേജ് ഓഫീസുകൾക്ക് മുൻപിലും കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധ മാർച്ചും ധർണയും നടത്തി. കുളനട വില്ലേജ് ഓഫീസ് പടിക്കൽ നടന്ന ധർണ കെ.പി.സി.സി ജനറൽ സെക്രട്ടറി അഡ്വ.കെ.ശിവദാസൻ നായർ ഉദ്ഘാടനം ചെയ്തു.മണ്ഡലം പ്രസിഡന്റ് തുളസീധരൻപിള്ള അദ്ധ്യക്ഷത വഹിച്ചു.അടൂരിൽ കെ.പി.സി.സി ജനറൽ സെക്രട്ടറി പഴകുളം മധു, പത്തനംതിട്ടയിൽ കെ.പി.സി.സി അംഗം പിമോഹൻരാജ്, പന്തളത്ത് യു.ഡിഎ.ഫ് ജില്ലാ കൺവീനർ പന്തളം സുധാകരൻ,തിരുവല്ലയിൽ കെ.പി.സി.സി അംഗം സതീഷ് കൊച്ചുപറമ്പിൽ, കോഴഞ്ചേരിയിൽ കെ.പി.സി.സി അംഗം കെ.കെറോയ്സൺ, വള്ളിക്കോട് എ.സുരേഷ്കുമാർ,തണ്ണിതോട്ടിൽ വെട്ടൂർ ജ്യോതിപ്രസാദ്, റാന്നി പഴവങ്ങാടിയിൽ റിങ്കു ചെറിയാൻ,മലയാലപ്പുഴ യിൽ സാമുവൽ കിഴക്കുപുറം, ചെറുക്കോലിൽ കാട്ടൂർ അബ്ദുൽ സലാം, നാരങ്ങാനത്ത് അനിൽ തോമസ് തുടങ്ങിയവർ ധർണ ഉദ്ഘാടനം ചെയ്തു.