കോന്നി: കെ.എസ്.ആർ.ടി.സി ഡിപ്പോയുമായി ബന്ധപ്പെട്ട് ഉയരുന്ന ആക്ഷേപങ്ങളിൽ വിജിലൻസ് അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് സി.പി.എം നേതൃത്വത്തിൽ നാളെ ഗ്രാമപഞ്ചായത്ത് ഓഫീസിലേക്ക് മാർച്ച് നടത്തും. അടൂർ പ്രകാശ് മന്ത്രിയായിരുന്ന കാലത്താണ് കെ.എസ്.ആർ. ടി.സി കോന്നി ഡിപ്പോ എന്ന ആശയം ഉയർന്നു വരുന്നത്. ഇതിന്റെ ഭാഗമായി സ്ഥലം ഏറ്റെടുക്കാൻ അന്നത്തെ യു.ഡി.എഫ് നേതൃത്വത്തിലുള്ള കോന്നി ഗ്രാമപഞ്ചായത് ഭരണസമിതിയെ ചുമതലപ്പെടുത്തി. ഇതേത്തുടർന്ന് നാരായണപുരം മാർക്കറ്റിന് സമീപത്തായി 3 ഏക്കർ 41.35 സെന്റ് സ്ഥലം കണ്ടെത്തി. എൽ.ഡി. എഫ് പഞ്ചായത്ത് ഭരിച്ചിരുന്ന കാലത്ത് സ്റ്റേഡിയത്തിനായി വാങ്ങിയ രണ്ട് ഏക്കർ സ്ഥലവും സ്വകാര്യ വ്യക്തികളുടെ സ്ഥലവും ചേർന്നതായിരുന്നു മൂന്നര ഏക്കറോളം വരുന്ന പദ്ധതി പ്രദേശം. എന്നാൽ സ്റ്റേഡിയത്തിനായി മുൻ ഭരണ സമതി വാങ്ങിയ വസ്തുവൊഴികെ ബാക്കിയുള്ള സ്വകാര്യ വ്യക്തികളുടെ സ്ഥലം ഏറ്റെടുക്കൽ പ്രഹസനമായി മാറി. വൻ കഴിമതിയാണ് ഡിപ്പോ ഇടപാടിൽ നടന്നിരിക്കുന്നത്. യോഗത്തിൽ ഏരിയാ ആക്ടിംഗ് സെക്രട്ടറി ശ്യാം ലാൽ, എം എസ് ഗോപിനാഥൻ, ജിജോ മോഡി, ടിണ. രാജേഷ് കുമാർ, തുളസീ മണിയമ്മ, കെ.ജി. ഉദയകുമാർ എന്നിവർ പ്രസംഗിച്ചു.