മല്ലപ്പള്ളി: യുവതിയെ പിഡിപ്പിച്ച കേസിൽ പിടിയിലായ മുഖ്യപ്രതി ചെങ്ങരൂർ ഇല്ലത്ത് പുരയ്ക്കൽ സുരേഷ് കുമാറിനെ പൊലീസ് കസ്റ്റഡിയിൽ വാങ്ങി തെളിവെടുപ്പ് നടത്തി. മല്ലപ്പള്ളി, പുതുശേരി, എഴുമറ്റൂർ, കുന്നന്താനം എന്നിവിടങ്ങളിൽ എത്തിച്ച ശേഷം കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. മല്ലപ്പള്ളി പൊലീസ് ഇൻസ്‌പെക്ടർ സി.ടി.സജ്ഞയിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് കേസ് അന്വേഷിക്കുന്നത്.