മല്ലപ്പള്ളി: സംസ്ഥാന സർക്കാരിന്റെ ജനദ്രോഹ ബഡ്ജറ്റിനെതിരെ കോൺഗ്രസ് മല്ലപ്പള്ളി മണ്ഡലം കമ്മിറ്റി നടത്തിയ വില്ലേജ് ഓഫീസ് ധർണ്ണ ഡി.സി.സി.ജനറൽ സെക്രട്ടറി അഡ്വ.റെജി തോമസ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് കെ.ജി.സാബു അദ്ധ്യക്ഷത വഹിച്ചു.കീഴ് വായ്പൂര് ശിവരാജൻ നായർ, ടി.ജി.രഘുനാഥപിള്ള, തമ്പി കോട്ടച്ചേരിൽ,എ.ഡി. ജോൺ, ടി.പി.ഗിരീഷ് കുമാർ, ബിജു പുറത്തുടൻ, റെജി പമ്പഴ, ബാബു താന്നിക്കുളം, സജി.എം. ഈപ്പൻ,പി.എസ്.രാജമ്മ, തോമസുകുട്ടി വടക്കേക്കര, അനിത ചാക്കോ, മുരളീധരൻ നായർ, സി.എൻ.കരുണാകരൻ നായർ,മധു പുന്നാനിൽ, മാത്യൂസ് പി.മാത്യൂ,സുജിത്ത് പഴൂർ,മധുസൂദനൻ,രാജൻ വാരിക്കാട്ട്, വി.സി.ചാണ്ടി, തോമസ് ചെറിയാൻ, ജോയി തോട്ടുങ്കൽ, ജീന ചെറിയാൻ,രവീന്ദ്രൻ കീഴ് വായ്പൂര് എന്നിവർ പ്രസംഗിച്ചു.ധർണയ്ക്ക് മുന്നോടിയായി നടന്ന പ്രകടനത്തിന് ടി.ടി തോമസ്,ശശിധരൻ നായർ,ലാലി തോമസ്,ബിജി അനിൽ, കുഞ്ഞുമോൻ കൊല്ലാത്തോട്ടത്തിൽ,രാജു പള്ളിക്കൽ രാജു ചക്കാലയിൽ,ആരോമൽ എസ്,അനു ഊത്തുകുഴിയിൽ, ജോൺ വർഗീസ്,കുട്ടപ്പൻ മടുക്കമൺ,ജോൺസൺ മുള്ളൻ കുഴി,ടി.ജി.ഏബ്രഹാം,സന്തോഷ് കുമാർ മന്ദത്ത്,ജോജോ പുളിക്കൽ എന്നിവർ നേതൃത്വം നൽകി.