ഇലന്തൂർ: മയിലാടുപാറ മഹായക്ഷിയമ്മക്കാവിൽ കുംഭഭരണി മഹോത്സവവും പ്രതിഷ്ഠാ വാർഷികവും ഇന്നാരംഭിക്കും. ഇന്നു പുലർച്ചെ മഹാഗണപതി ഹോമം, അഖണ്ഡനാമജപം, അന്നദാനം, ദീപാരാധന, ഭക്തിഗാനസുധ. നാളെ രാവിലെ മഹാമൃത്യുഞ്ജയഹോമം, ഭാഗവതപാരായണം, കാവിൽ നൂറുംപാലും, അന്നദാനം, ദീപാരാധന, ഭഗവതിസേവ. രാത്രി 9.30മുതൽ നൃത്തനാടകം. 29ന് രാവിലെ 9ന് പൊങ്കാല, അന്നദാനം, കോട്ടകയറ്റം, എഴുന്നെളളത്ത്, ദീപാരാധന, അത്താഴപൂജ. രാത്രി 9.30ന് മോഡി ഫെസ്റ്റ്.