photo
സുബീക്ക് റഹീമിനെ കെ.യു.ജനീഷ് കുമാർ എം.എൽ.എ ആദരിക്കുന്നു

കോന്നി: ആനന്ദിന് അഭയമൊരുക്കി നൽകിയ ജനമൈത്രി പൊലീസ് ബീ​റ്റ് ഓഫീസർ സുബീക്കിനെ അഭിനന്ദിക്കാൻ കെ.യു.ജനീഷ്‌കുമാർ എം.എൽ.എ കോന്നി പൊലീസ് സ്​റ്റേഷനിലെത്തി. കോന്നി പഞ്ചായത്തിലെ ചാങ്കൂർ മുക്കിൽ ആനന്ദ് എന്ന ഇതരസംസ്ഥാനക്കാരൻ മാനസിക വിഭ്രാന്തി കാട്ടുന്നുവെന്നറിഞ്ഞ് അവിടെ എത്തിയ ബീ​റ്റ് പൊലീസ് ഓഫീസർ സുബീക്ക് റഹീം സ്‌നേഹത്തോടെ ഇടപെടീൽ നടത്തിയപ്പോൾ വിഭ്രാന്തി കാട്ടിയ ആൾ വിധേയനായി മാറുകയായിരുന്നു. തുടർന്ന് അയാളുടെ മുടി വെട്ടി,കുളിപ്പിച്ച്,പുതിയ വസ്ത്രങ്ങൾ അണിയിച്ച് കോന്നി ആനകുത്തി ലൂർദ്ദ് മാതാ അഭയകേന്ദ്രത്തിൽ എത്തിച്ചു. ഇതിന്റെ രംഗം സോഷ്യൽ മീഡിയയിൽ വൈറലായതോടെ എം.എൽ.എ സ്​റ്റേഷനിൽ എത്തി സുബീക്ക് റഹിമിനെ ആദരിച്ചു.സഹജീവിയോട് കാരുണ്യത്തോടെ പെരുമാറിയ സുബീക്കിന്റെ പ്രവർത്തനം എല്ലാ മനുഷ്യർക്കും മാതൃകയാണെന്ന് എം.എൽ.എ പറഞ്ഞു.കോന്നിയിലെ ജനമൈത്രി പൊലീസ് നടത്തുന്ന പ്രവർത്തനങ്ങൾ ഇതിനോടകം തന്നെ ജനങ്ങളുടെ പ്രശംസ പിടിച്ചുപ​റ്റിയിട്ടുണ്ടെന്നും എം.എൽ.എ പറഞ്ഞു.യോഗത്തിൽ കോന്നി സ്​റ്റേഷൻ ഹൗസ് ഓഫീസർ അഷാദ് അദ്ധ്യക്ഷത വഹിച്ചു.സബ് ഇൻസ്‌പെക്ടർ ബിനുവും സഹപ്രവർത്തകരും പ്രസംഗിച്ചു.