പത്തനംതിട്ട: വിമുക്തി ലഹരി വർജന മിഷൻ 90 ദിന ബോധവത്കരണ പരിപാടിയുടെ ഭാഗമായി പത്തനംതിട്ട പ്രസ് ക്ലബിന്റെയും എക്സൈസ് വകുപ്പിന്റെയും ജില്ലാ സ്പോർട്സ് കൗൺസിലിന്റെയും സഹകരണത്തോടെ നടത്തുന്ന സൗഹൃദ ക്രിക്കറ്റ് മത്സരത്തിന് മുന്നോടിയായുള്ള കൂട്ടയോട്ടം ഇന്നലെ നടന്നു.
ജില്ലാ സ്പോട്സ് കൗൺസിൽ പ്രസിഡന്റ് കെ.അനിൽകുമാർ ഫ്ളാഗ് ഓഫ് ചെയ്തു.
സമാപന യോഗത്തിൽ അസിസ്റ്റന്റ് എക്സൈസ് കമ്മീഷണർ മാത്യൂസ് ജോർജ് മുഖ്യസന്ദേശം നൽകി. ജനറൽ ആശുപത്രി ആർഎംഒ ഡോ.ആശിഷ് മോഹൻകുമാർ, ഫാ.സാം പി. ജോർജ്, പ്രസ്ക്ലബ് പ്രസിഡന്റ് ബോബി ഏബ്രഹാം, സെക്രട്ടറി ബിജു കുര്യൻ, എക്സൈസ് സിഐ കെ. മോഹനൻ തുടങ്ങിയവർ പ്രസംഗിച്ചു.
നഗരസഭ കൗൺസിലർമാരായ പി.കെ. ജേക്കബ്, അൻസാർ മുഹമ്മദ്, പ്രസ്ക്ലബ് വൈസ് പ്രസിഡന്റ് ജി. വിശാഖൻ, ട്രഷറാർ ആർ. അശോകൻ, മുൻ പ്രസിഡന്റ് സാം ചെമ്പകത്തിൽ, മുൻ സെക്രട്ടറി ഏബ്രഹാം തടിയൂർ, സ്പോർട്സ് കൗൺസിൽ മുൻ പ്രസിഡന്റ് സലിം പി.ചാക്കോ തുടങ്ങിയവർ നേതൃത്വം നൽകി.