തിരുവല്ല: പെരിങ്ങര പടിച്ചേതത്തിൽ സുരേഷിനെ(42) വെട്ടിയ കേസിൽ ചാത്തങ്കരി പുളിത്തറ ഓമനക്കുട്ടൻ(52), മകൻ സുജിത്ത്(27) എന്നിവർ അറസ്റ്റിലായി. ഓമനക്കുട്ടനും സുരേഷും സുഹൃത്തുക്കളായിരുന്നു. ഫെബ്രുവരി 15ന് ആയിരുന്നു സംഭവം. മുൻവൈരാഗ്യത്തിന്റെ പേരിലാണ് വെട്ടിപ്പരിക്കേൽപ്പിച്ചത്. പ്രതികളെ റിമാൻഡ് ചെയ്തു.