തിരുവല്ല: നഗരസഭയുടെ ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി നടന്ന സ്‌കൂൾ വിഭാഗം പ്രസംഗം മത്സരത്തിൽ സെന്റ് തോമസ് സ്‌കൂളിലെ കെസിയ മറിയം ജോസഫ് ഒന്നാംസ്ഥാനം നേടി.തിരുമൂലപുരം എസ്.എൻ.വി.എസ് സ്‌കൂളിലെ അമൃത എസ്. കുമാറിനാണ് രണ്ടാംസ്ഥാനം. സിറിയൻ യാക്കോബൈറ്റ് സ്‌കൂളിലെ വൈഷ്ണവി സന്തോഷിനാണ് മൂന്നാംസ്ഥാനം.കോളേജ്/സ്ഥാപനങ്ങൾ വിഭാഗത്തിൽ താലൂക്ക് ആശുപത്രിയിലെ ഷെമീർ സുലൈമാൻ ഒന്നാംസ്ഥാനം നേടി.തിരുവല്ലയിലെ വിവിധ വകുപ്പുകൾ തമ്മിലുള്ള ക്രിക്കറ്റ് മത്സരം ഇന്ന് രാവിലെ എട്ടുമുതൽ പബ്ലിക് സ്റ്റേഡിയത്തിൽ നടക്കും.