അടൂർ : കോടതികളുടെ വികസന കുതുപ്പിന് തുടക്കം കുറിച്ച് അടൂർ കോടതി സമുച്ചയത്തിന്റെ ശിലാസ്ഥാപനം ഇന്ന് നടക്കും. രാവിലെ 9.30 ന് കോടതി വളപ്പിൽ ചിറ്റയം ഗോപകുമാർ എം. എൽ. എ യുടെ അദ്ധ്യക്ഷതയിൽ നടക്കുന്ന യോഗത്തിൽ മന്ത്രി ഡോ. ടി. എം. തോമസ് ഐസക് ശിലാസ്ഥാപന കർമ്മം നിർവഹിക്കും. ജില്ലാ ജഡ്ജി ജോൺ കെ. ഇല്ലിക്കാടൻ മുഖ്യപ്രഭാഷണം നടത്തും. 50 വർഷം പ്രാക്ടീസ് നടത്തിയ അഭിഭാഷകരെ ആന്റോ ആന്റണി എം. പി ആദരിക്കും. കെ. യു. ജെനീഷ് കുമാർ എം.എൽ.എ , നഗരസഭ ചെയർപേഴ്സൺ സിന്ധു തുളസീധര കുറുപ്പ്, ആർ. ഡി.ഒ പി. ടി. ഏബ്രഹാം, വിവിധ രാഷ്ട്രീയ കക്ഷി നേതാക്കളായ കെ. പി. ഉദയഭാനു, എ. പി. ജയൻ, ബാബു ജോർജ്ജ്, അശോകൻ കുളനട, പഞ്ചായത്ത് പ്രസിഡന്റ് അസോസിയേഷൻ ജില്ലാ സെക്രട്ടറി എ. ആർ. അജീഷ് കുമാർ, നഗരസഭ വൈസ് ചെയർമാൻ ജി. പ്രസാദ്, വാർഡ് കൗൺസിലർ ഷൈനി ജോസ്, ബാർ അസോസിയേഷൻ പ്രസിഡന്റ് അഡ്വ. എസ്. മനോജ്, സെക്രട്ടറി അഡ്വ. ജോസ് കളീയ്ക്കൽ എന്നിവർ പ്രസംഗിക്കും.