കിടങ്ങന്നൂർ: പളളിമുക്കത്ത് ദേവീക്ഷേത്രത്തിലെ കുംഭഭരണി ഉത്സവവും പൊങ്കാലയും നാളെ നടക്കും. രാവിലെ 8.30മുതൽ ഭാഗവത പാരായണം. 10.30ന് പൊങ്കാല നിവേദ്യം,തീർത്ഥം തളിക്കൽ.11ന് അന്നദാനം.തുടർന്ന് 101 കലംപൂജ. വൈകിട്ട് 6.30ന് ചുറ്റുവിളക്ക്. 7.30ന് കളമെഴുത്തുംപാട്ടും തീയാട്ടും.10ന് ഭക്തിഗാന സുധ.സോപാനസംഗീതം, എഴുന്നെളളത്ത്.