ചെങ്ങറ: മയിലുകളൊരുക്കുന്ന മനോഹര ദൃശ്യങ്ങളാണ് ചെങ്ങറയിൽ. ഹാരിസൺ മലയാളം പ്ലാന്റേഷന്റെ എസ്റ്റേറ്റിലും സമീപ പ്രദേശങ്ങളിലുമാണ് മയിലുകളെത്തുന്നത് .കഴിഞ്ഞ പത്ത് വർഷമായാണ് ഇവിടെ മയിലുകൾ വ്യാപകമായതെന്ന് നാട്ടുകാർ പറയുന്നു. ചെങ്ങറ പുതുക്കുളം റോഡരികിൽ മയിലുകൾ സ്ഥിരം കാഴ്ചയാണ്. ഇതുവഴി യാത്ര ചെയ്യുന്നവർക്കിത് കൗതുക കാഴ്ചയാണ്. റബർതോട്ടങ്ങളിലും കൈതച്ചക്കത്തോട്ടങ്ങളിലും ഒറ്റയ്ക്കും കൂട്ടമായും മയിലുകളെ കാണാം. പലപ്പോഴും കുഞ്ഞുങ്ങളുടെ കൂട്ടങ്ങളെയും കാണാൻ കഴിയും വീട്ടുമുറ്റങ്ങളിലും വീടുകളുടെ മുകളിലിലും പീലി വിരിച്ചാടുന്ന ഇവ നാട്ടുകാരുമായി അടുക്കുന്നുണ്ട്. പീലി വിടർത്തുമ്പോൾ പ്രത്യേകതരം ശബ്ദവും ഉണ്ടാക്കും . അളനക്കം കേട്ടാൽ പറന്നുയരും .ദേശീയപക്ഷിയായ മയിൽ ഒരിക്കലിവിടെ ചത്തപ്പോൾ വനം വകുപ്പ് സല്യൂട്ട് നൽകിയാണ് ജഡം മറവ് ചെയ്തത്. ഉഷ്ണപക്ഷിയായ മയിൽ അവയുടെ ആവാസ്ഥ വ്യവസ്ഥയിലുണ്ടായ വ്യതിയാനത്തെ തുടർന്നാണ് കാടുവിട്ട് നാട്ടിൻപുറങ്ങളിലെത്തിയത്. സ്വാഭാവിക വനത്തിന്റെ നാശവും മയിലുകൾ പെരുകാൻ കാരണമായി. ചെങ്ങറയിലെ വിശാലമായ തോട്ടങ്ങളിലെ പൊന്തക്കാടുകളും പാറയിടുക്കുകളും ഇവയ്ക്ക് മികച്ച അവാസ വ്യവസ്ഥയൊരുക്കുന്നു.