പത്തനംതിട്ട : അഖിലേന്ത്യാ അവാർഡീ ടീച്ചേഴ്‌സ് ഫെഡറേഷൻ സംസ്ഥാനത്തെ വിവിധ ജില്ലകളിലെ ഹയർ സെക്കൻഡറി, ഹൈസ്‌കൂൾ, പ്രൈമറി, ടി.ടി.ഐ., സ്‌പെഷ്യൽ സ്‌കൂളുകളിലെ പ്രഗത്ഭരായ 17 അദ്ധ്യാപകരെ ഗുരുശ്രേഷ്ഠ പുരസ്‌കാരത്തിനായി തിരഞ്ഞെടുത്തതായി സംസ്ഥാന പ്രസിഡന്റ് കോന്നിയൂർ രാധാകൃഷ്ണൻ, ജനറൽ സെക്രട്ടറി ഭദ്രൻ.എസ്. ഞാറയ്ക്കാട് എന്നിവർ അറിയിച്ചു. അവാർഡ് ലഭിച്ചവർ-
പി.കെ. ഗുരുവായൂരപ്പ ഭട്ട് (എ.യു.പി.എസ്., മുല്ലേറിയ, കാസർഗോഡ്), പി.വി. ജ്യോതി (അഞ്ചരക്കണ്ടി എച്ച്.എസ്.എസ്., കണ്ണൂർ), എൻ. മായ (കൊയ്യം
എ.എൽ.പി.എസ്., കണ്ണൂർ), സുരേഷ് കാട്ടിലങ്ങാടി (കാട്ടിലങ്ങാടി ഗവ. എച്ച്.
സ്.എസ്., മലപ്പുറം), കെ.പി. സാജു (ഗവ. എൽ.പി.എസ്., ചെറിയപരപ്പൂർ, തിരൂർ), വി.ജെ. ഉഷ (എ.യു.പി.എസ്., മുരിയാട്, തൃശൂർ), യു.എ. അംബിക (ഗവ.എച്ച്.എസ്.എസ്. ഫോർ ബോയ്‌സ്, പെരുമ്പാവൂർ), പി.വി. സൂസൻ (ഗവ. എൽ.പി. സ്‌കൂൾ, പെരുമ്പാവൂർ), സിസ്റ്റർ ഡാൻസി പി.ജെ. (സെന്റ് ജോർജ്ജ് യു.പി.എസ്., കല്ലാനിക്കൽ, തൊടുപുഴ), ജി. വറുഗീസ് (ബി.ഐ.റ്റി.റ്റി.ഐ., പള്ളം), ആൻസി മേരി ജോൺ (സെന്റ് ഷാന്താൾസ് എച്ച്.എസ്., മാമൂട്, ചങ്ങനാശേരി), എസ്. നാഗദാസ് (മണ്ണാറശാല യു.പി.എസ്., ഹരിപ്പാട്), ആർ. നാരായണൻ
(ഗവ. എൽ.പി.സ്‌കൂൾ, മണ്ണടി), ജേക്കബ് അറയ്ക്കൽ (എ.എം.എം.എച്ച്.എസ്., ഓതറ, തിരുവല്ല), മുഹമ്മദ് സലീം ഖാൻ (ഗവ. എസ്.കെ.വി.യു.പി.എസ്.,
കരുനാഗപ്പള്ളി), എൻ. സാബു (ഗവ. എച്ച്.എസ്., അവനവൻചേരി, ആറ്റിങ്ങൽ), നിസാർ അഹമ്മദ് (ഗവ. ഹയർ സെക്കൻഡറി സ്‌കൂൾ, വെഞ്ഞാറമൂട്)