28-sndp-chengannur-1
ചെങ്ങന്നൂർ എസ്.എൻ.ഡി.പി. യൂണയനിൽ അഡ്മിനിസ്‌ട്രേറ്റീവ് കമ്മറ്റി ചാർജ്ജ് എടുത്തു

ചെങ്ങന്നൂർ: എസ്.എൻ.ഡി.പി.യോഗം കൗൺസിൽ തീരുമാനമനുസരിച്ച് യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ ഉത്തരവ് പ്രകാരം ചെയർമാൻ ഡോ.എ.വി.ആനന്ദരാജ്, വൈസ് ചെയർമാൻ ഗിരീഷ്‌കോനാട്ട്, കൺവീനർ ബൈജു അറുകുഴി, അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റി അംഗം എൻ.വിനയചന്ദ്രൻ എന്നിവർ ചെങ്ങന്നൂർ യൂണിയൻ ഭാരവാഹികളായി ഇന്നലെ രാവിലെ 10.30 ന് യൂണിയൻ ഓഫീസിൽ ചാർജ്ജ് ഏറ്റെടുത്തു. വിശ്വധർമ്മമഠം മഠാധിപതി ശിവബോധാനന്ദ സ്വാമികൾ അനുഗ്രഹപ്രഭാഷണം നടത്തി. അടൂർ യൂണിയൻ കൺവീനർ അഡ്വ.മണ്ണടിമോഹനൻ, മുൻകാല യൂണിയൻ ഭാരവാഹികളായ വാസുദേവപണിക്കർ, അഡ്വ.ആനന്ദൻ, അഡ്വ.വേണുഗോപാൽ, പന്തളം കൗൺസിലർമാരായ സുരേഷ് പുലിയൂർകോണം, ഉദയൻ പാറ്റൂർ, അനിൽഐസറ്റ്, ശാഖാ ഭാരവാഹികൾ എന്നിവരും പങ്കെടുത്തു. ചെങ്ങന്നൂർ എസ്.എൻ.ഡി.പി. യൂണിയന്റെ പ്രവർത്തനം സുഗമവും മാതൃകാപരവുമായി കൊണ്ടുപോകുന്നതിനുവേണ്ടി യൂണിയനിലെ മുഴുവൻ ശാഖായോഗം ഭാരവാഹികളുടെയും പ്രവർത്തകരുടെയും സഹകരണം ഉണ്ടാകണമെന്ന് ചെയർമാൻ ഡോ.എ.വി.ആനന്ദരാജും കൺവീനർ ബൈജു അറുകുഴിയും അഭ്യർത്ഥിച്ചു.