കോഴഞ്ചേരി : ചെറുകോൽപ്പുഴ നെടുമൺ മുണ്ടോടത്തിൽ പരേതനായ ഏബ്രഹാം തോമസിന്റെ ഭാര്യ ശാന്തമ്മ (83) നിര്യാതയായി. സംസ്‌കാരം നാളെ ഉച്ചക്ക് 3 ന് കോഴഞ്ചേരി സെന്റ് തോമസ് മാർത്തോമ്മ പള്ളിയിൽ. കീഴുകര പാലക്കുന്നത്ത് നെടുവേലിൽ പരേതനായ റവ. പി. ഇ. മാത്യുവിന്റെ മകളാണ്. മകൻ: തോമസ് കുട്ടി (തോംസൺ ബുക്ക് ഹൗസ്, കോഴഞ്ചേരി)
മരുമകൾ: സ്‌റ്റെല്ലാ തോമസ് (പൊൻകുന്നം കുരീക്കാട്ട് കുടുംബാംഗം) ( മഹിളാ കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി, മുൻ ഇലന്തൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്, ലാബ് അസി. സെന്റ് തോമസ് ഹയർ സെക്കൻഡറി സ്‌കൂൾ, കോഴഞ്ചേരി).