28-fseto
പത്തനംതിട്ടയിൽ നടത്തിയ പ്രകടനം

പത്തനംതിട്ട : വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് എഫ്.എസ്.ഇ.ടി.ഒയുടെ നേതൃത്വത്തിൽ ജില്ലാ താലൂക്ക് കേന്ദ്രങ്ങളിൽ ജീവനക്കാരും അദ്ധ്യാപകരും അഖിലേന്ത്യാ അവകാശ ദിനമായി ആചരിച്ചു. അടൂരിൽ പ്രകടനത്തിന് ശേഷം നടത്തിയ യോഗം കെ.എസ്.ടി.എ സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം കെ.എൻ ശ്രീകുമാർ ഉദ്ഘാടനം ചെയ്തു.പത്തനംതിട്ടയിൽ എഫ്.എസ്.ഇ.ടി.ഒ ജില്ലാ സെക്രട്ടറി എ. ഫിറോസ്, തിരുവല്ലയിൽ എഫ്.എസ്.ഇ.ടി.ഒ ജില്ലാപ്രസിഡന്റ് സി.ടി വിജയാനന്ദൻ,റാന്നിയിൽ എൻ.ജി.ഒ യൂണിയൻ ജില്ലാ ജോയിന്റ് സെക്രട്ടറി എസ്.ബിനു,കോന്നിയിൽ എൻ.ജി.ഒ യൂണിയൻ ജില്ലാ ട്രഷറർ ജി ബിനുകുമാർ, മല്ലപ്പള്ളിയിൽ എൻ.ജി.ഒ യൂണിയൻ ജില്ലാ ജോയിന്റ് സെക്രട്ടറി മാത്യു.എം.അലക്‌സ് എന്നിവർ ഉദ്ഘാടനം ചെയ്തു. വിവിധ കേന്ദ്രങ്ങളിൽ ഡി സുഗതൻ,എസ്.ജയശ്രീ, സി.വി സുരേഷ് കുമാർ, എസ്.രാജേഷ് വള്ളിക്കോട്, പ്രസാദ് മാത്യു,പി ബി മധു, കെ.രവിചന്ദ്രൻ, ജി.അനീഷ് കുമാർ, ആർ.പ്രവീൺ , എം.പി ഷൈബി, ജോതിഷ് എസ്, പ്രേമാനന്ദൻ, ബി.വിനോദ്കുമാർ , ബിനു കെ.സാം, ടി.കെ സജി, ഒ.ടി ദിപിൻ ദാസ്, ശ്രീലത ആർ നായർ , കെ.പി രാജേന്ദ്രൻ, വി ജി മണി, അനൂപ് ഫിലിപ്പ് തുടങ്ങിയവർ സംസാരിച്ചു.