പത്തനംതിട്ട : എല്ലാ വിഭാഗം പ്രീപ്രൈമറി ജീവനക്കാരെയും ശമ്പള പരിഷ്കരണത്തിന്റെ പരിധിയിൽ ഉൾപ്പെടുത്തണമെന്ന് ഓൾ കേരള സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ (എ.കെ.എസ്.ടി.യു) ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. 2012 ന് ശേഷം ഈ മേഖലയിൽ ജോലിയിൽ പ്രവേശിച്ച അദ്ധ്യാപികമാർക്കും ആയമാർക്കും പി.ടി.എ നൽകുന്ന ചെറിയ ശമ്പളമാണുള്ളത്. നൂറ് രൂപപോലും ദിവസവേതനം ഇവർക്ക് ലഭിക്കുന്നില്ല. ജില്ലാ പ്രസിഡന്റ് പി.കെ.സുശീർ കുമാർ അദ്ധ്യക്ഷത വഹിച്ചു. സി. മോഹനൻ, കെ.എ.തൻസീർ, ആനി വർഗീസ്, തോമസ് എം. ഡേവിഡ്, ഷൈൻ ലാൽ, ഷാഫി, ജില്ലാ സെക്രട്ടറി പി.എസ്. ജീമോൻ എന്നിവർ സംസാരിച്ചു.