പത്തനംതിട്ട : കേരള ഗസറ്റഡ് ഓഫീസേഴ്സ് അസോസിയേഷൻ 36-ാം ജില്ലാ വാർഷിക സമ്മേളനം നാളെയും മറ്റന്നാളും ഗീതാഞ്ജലി ഓഡിറ്റോറിയത്തിൽ നടക്കും. രാവിലെ 9.30ന് രജിസ്ട്രേഷൻ ആരംഭിക്കും. 10ന് പതാക ഉയർത്തൽ. 10.15ന് ജില്ലാ കൗൺസിൽ, 11.30ന് ചർച്ച, 2.30ന് ജില്ലാ കൗൺസിൽ. പ്രതിനിധി സമ്മേളനം ഉച്ചയ്ക്ക് 3ന് കെ.യു ജനീഷ് കുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡന്റ് ഹബീബ് മുഹമ്മദ് അദ്ധ്യക്ഷത വഹിക്കും. മാർച്ച് ഒന്നിന് പ്രതിനിധി സമ്മേളനത്തിൽ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എസ്. ജയിൽ കുമാർ സംഘടനാ പ്രമേയം അവതരിപ്പിക്കും. ഉച്ച്ക്ക് 3ന് മുൻകാല പ്രവർത്തകരുടെ സംഗമം നടക്കും. തുടർന്ന് സമാപന സമ്മേളനം.