പത്തനംതിട്ട : വന്യ മൃഗങ്ങളുടെ ആക്രമണം മൂലം മലയോര മേഖലകളിൽ ജനങ്ങളുടെയും വനപാലകരുടെ പോലും ജീവനും സ്വത്തും സംരക്ഷിക്കുവാൻ വനം വകുപ്പ് പരാജയപ്പെട്ടതിന്റെ ഉത്തമ ഉദാഹരണമാണ് ഇന്നലെ ഫോറസ്റ്റ് ഉദ്യോഗസ്ഥനായ എ.എസ്.ബിജുവിനെ ആനകുത്തിക്കൊല്ലുന്ന സാഹചര്യമുണ്ടായതെന്ന് യു.ഡി.ഫ് ജില്ലാ ചെയർമാനും,കേരളകോൺഗ്രസ് (എം) ജില്ലാ പ്രസിഡന്റുമായ വിക്ടർ ടി.തോമസ് അഭിപ്രായപ്പെട്ടു.യുദ്ധകാലാടിസ്ഥാനത്തിൽ ജനങ്ങളുടെ ജീവനും സ്വത്തും സംരക്ഷിക്കുവാൻ വനം വകുപ്പ് നടപടിയെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
വർദ്ധിച്ചുവരുന്ന വന്യജീവികളുടെ ഉപദ്രവങ്ങളിൽ നിന്നും ജില്ലയെ രക്ഷിക്കണമെന്നാവശ്യപ്പെട്ട് കേരള കോൺഗ്രസ് (എം) ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ഇന്ന് റാന്നി ഡി.എഫ്.ഒ ഓഫീസിലേക്ക് മാർച്ചും ധർണയും നടത്തും. ജില്ലാ പ്രസിഡന്റ് വിക്ടർ ടി. തോമസ് അദ്ധ്യക്ഷത വഹിക്കും. ധർണ കേരള കോൺഗ്രസ് (എം) വർക്കിം ചെയർമാൻ പി. ജെ. ജോസഫ് ഉദ്ഘാടനം ചെയ്യും. ധർണ്ണയ്ക്ക് ശേഷം നേതാക്കൾ മരണമടഞ്ഞ ബിജുവിന്റെ ഭവനം സന്ദർശിക്കുന്നതുമാണ്.